കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റും കൂട്ടാർ ശാഖയും കേരള കാർക്കിനോസ് ഹെൽത്ത് കെയറും സംയുക്തമായി ഏഴിന് കൂട്ടാർ എസ്.എൻ എൽ.പി സ്‌കൂൾ അസംബ്ലി ഹാളിൽ സൗജന്യ കാൻസർ സാദ്ധ്യത നിർണയ ക്യാമ്പ് നടത്തും. ക്യാമ്പിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശാഖാ പ്രസിഡന്റ് ജിജി കുറുമാക്കൽ, സെക്രട്ടറി ജിജു ഇലംപ്ലാക്കാട്ട്,​ യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കാവനാൽ എന്നിവർ നേതൃത്വം നൽകും. കാർഷിക മേഖലയായ നമ്മുടെ പ്രദേശത്ത് സാധാരണക്കാരിൽ കണ്ടുവരുന്ന അർബുദരോഗം ആദ്യഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും വേണ്ട ചികിത്സ നൽകുന്നതിനും ഈ ക്യാമ്പ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അറിയിച്ചു. രജിസ്‌ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. 10ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് വരെ പരിശോധന സമയം ഉണ്ടാകും. വിദഗ്ദ്ധരായ ഡോക്ടറുടെ സേവനം ബോധവത്കരണ ക്ലാസ്,​ തുടർന്നു വേണ്ട മാർഗനിർദേശങ്ങൾ എന്നിവയും ക്യാമ്പിൽ ഉണ്ടാവും. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ബന്ധപ്പെടുക. ഫോൺ: 9744047051, 9744990208, 9497372373.