mlavu
പരിക്കേറ്റ മ്ലാവ്

പീരുമേട്: വാളാടിക്ക് സമീപം മൂന്നുമാസം പ്രായമുള്ള മ്ലാവിനെ പട്ടി കടിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാവിലെ 11 നോടെ വാളാടി പ്ലാക്കാട് എസ്റ്റേറ്റിനുള്ളിൽ ദേശീയപാതയുടെ വശത്ത് നിന്നുമാണ് മ്ലാവിനെ കണ്ടെത്തിയത്. നാട്ടുകാർ നടത്തിയ പരിശോധനയിൽ തെരുവ് നായ്ക്കൾ ആക്രമിച്ചാണ് മ്ലാവിന് പരിക്കേറ്റ് അവശനിലയിലായതെന്ന് ബോദ്ധ്യമായി. നാട്ടുകാർ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു . കുമളി ആർ .ആർ .ടി അംഗങ്ങൾ എത്തി മ്ലാവിനെ തേക്കടി വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി .ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കാട്ടു മൃഗങ്ങൾക്ക് പരിക്കേൽക്കുന്നതും ചത്തനിലയിൽ കണ്ടെത്തുന്നതും പതിവായിരിക്കുകയാണ്.