pradeep
പ്രദീപ്

കോളപ്ര: ഒരാഴ്ച മുമ്പ് ഏഴാംമൈലിലുള്ള അവന്തിക സൂപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ താഴ് തകർത്ത് ഏഴായിരം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ കാഞ്ഞാറിൽ നിന്ന് പൊലീസ് പിടികൂടി. വെള്ളിയാമറ്റം പൂച്ചപ്ര പുന്നോലിൽ പ്രദീപ് കൃഷ്ണനാണ് (34)​ പിടിയിലായത്. ജൂൺ 24ന് പുലർച്ചെ 2.45നായിരുന്നു മോഷണം. മുൻ വശത്തെ ഷട്ടറിന്റെ രണ്ട് താഴുകളും തകർത്താണ് മേശയ്ക്കുള്ളിലിരുന്ന പണം കവർന്നത്. മോഷ്ടാവിന്റെ ദൃശ്യം സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. കടയുടമയുടെ പരാതിയെ തുടർന്ന് മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് പ്രതിയെ പിടികൂടിയത്. മുട്ടം എസ്.ഐ കെ.ആർ. അനിൽകുമാർ, എ.എസ്.ഐമാരായ സഞ്ജയ്,​ ഇബ്രാഹിം സുനിൽ,​ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനോയി,​ ലിജു,​ പ്രതാപ്,​ ബിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.