വണ്ടിപ്പെരിയാർ : കഴിഞ്ഞ ദിവസങ്ങളിലായി വണ്ടിപ്പെരിയാർ ടൗണിൽ മോഷണങ്ങളുടെ പരമ്പര.
ന്യൂ പാണ്ഡ്യൻ സ്റ്റോർ സ്ഥിതി ചെയ്യുന്ന മാർക്കറ്റിനുള്ളിൽ മൂന്ന് കടകളാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി. രാവിലെ വ്യാപാരസ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം സ്ഥാപന ഉടമകൾ അറിയുന്നത്. വണ്ടിപ്പെരിയാർ ന്യൂ പാണ്ഡ്യൻ സ്റ്റോർ മാർക്കറ്റിനുള്ളിലെ പാണ്ഡ്യൻസ്റ്റോർ വക പച്ചക്കറി കടയിലും, തൊട്ടടുത്തുള്ള ഉണക്കമീൻ കടയിലും, ഇതോടൊപ്പം പ്രവർത്തിച്ചുവരുന്ന കോഴി വ്യാപാര സ്ഥാപനത്തിലുമാണ് മോഷ്ടാവ് പൂട്ട് തകർത്ത് അകത്തു കയറിയത്. ഉണക്കമീൻ കടയിൽ നിന്നും, പച്ചക്കറി കടയിൽ നിന്നും പണം ലഭിച്ചില്ല.
തൊട്ടടുത്ത സ്ഥാപനമായ കോഴി വ്യാപാര സ്ഥാപനത്തിൽ പൂട്ടു തകർത്ത് മേശയിൽ നിന്നും ത 8000 രൂപയും മോഷ്ടാവ് അപഹരിച്ചു. വ്യാപാരികൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു.സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധിച്ചു. തുടർന്ന്ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധിച്ചു.

=പച്ചക്കറിക്കടയിലെ സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞുവെങ്കിലും മുഖംമൂടി ധരിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത് ഇതുകൊണ്ട് ആളെ വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ല.

=വണ്ടിപ്പെരിയാർ നല്ലതമ്പി കോളനിയിൽ നിന്നും. രണ്ടര ലക്ഷം രൂപ മോഷണം പോയതായി വണ്ടിപ്പെരിയാർ പൊലീസിൽ മറ്റൊരു പരാതിയും ലഭിച്ചിട്ടുണ്ട്.