അടിമാലി: വിശ്വദീപ്തി സി.എം.ഐ പബ്ലിക് സ്‌കൂളും മോട്ടോർ വാഹന വകുപ്പും സയുക്തമായി അടിമാലി വ്യാപാരി വ്യവസായി സമിതിയുടെ സഹകരണത്തോടെ പാരീസ് ഒളിമ്പിക്സിനു മുന്നോടിയായി നടത്തുന്ന മിനിമാരത്തോൺ നാളെരാവിലെ 7 ന് നടക്കും.
10 കിലോമീറ്റർ ദൈർഘ്യമുള്ള മിനി മാരത്തോണും 1.5 കിലോമീറ്റർ ദൈർഘൃമുള്ള മിനി മാരത്തോണും ആണ് നടക്കുന്നത്. കല്ലാർകുട്ടി പാലത്തിൽ നിന്നാരംഭിക്കുന്ന മിനി മാരത്തോൺ അടിമാലി സി. ഐ. ജോസ് മാത്യു ഫ്ളാഗ് ഓഫ് ചെയ്യും. വിജയികളാകുന്നവർക്ക് യഥാക്രമംഒന്നാം സമ്മാനം 15,000 രണ്ടാം 10,000 മൂന്നാം സമ്മാനം 5000 രൂപയും, കൂടാതെ 10 വരെയുള്ള സ്ഥാനങ്ങൾക്ക് ക്യാഷ് പ്രൈസും നൽകും. റീലല്ല ജീവിതം എന്ന സന്ദേശവുമായി വിദ്യാർത്ഥികളുടെ ഫൺറൺ അടിമാലി സോപാനം സാംസ്‌കാരിക കേന്ദ്രത്തിൽ ആർ ടി ഒ രാജീവ് കെ. കെ. ഫ്ളാഗ് ഓഫ് ചെയ്യും.തുടർന്ന് നടക്കുന്ന പൊതുസമ്മേളത്തിൽ ഇടുക്കി ആർ. ടി. ഒ രാജീവ് കെ. കെ. ,അടിമാലി പഞ്ചായത്ത് പ്രസിഡൻ് സൗമ്യ അനിൽ, വൈ. പ്രസിഡന്റ് അനസ് ഇബ്രഹിം ,ഫാ. ഷിന്റോ കോലത്തു പടവിൽഎന്നിവർ സംസാരിക്കും