accident-kpn

അടിമാലി -കുമളി ദേശിയ പാതയിലെ അപാകതകൾ നിരന്തര അപകടങ്ങൾക്ക് കാരണമാകുന്നു.


കട്ടപ്പന :കട്ടപ്പന വള്ളക്കടവ് ശാസ്താം നടക്ക് സമീപം ലോും കയറ്റിവന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞു. ബുധൻ രാത്രി 11 മണിയോടെയാണ് ആപകടം ഉണ്ടായത്‌.പോണ്ടിചേരിയിൽ നിന്നും കോൺക്രീറ്റ് കമ്പികളുമായി കട്ടപ്പനക്ക് വരികയായിരുന്ന ടോറസാണ് അപകടത്തിൽ പെട്ടത്. വളവിൽ നിയന്ത്രണം നഷ്ടമായതിനെത്തുടർന്ന് ,റോഡിൽ നിന്നും തെന്നിമാറി കുഴിയിലേക്ക് മറിയുകയായിരുന്നു.വാഹനം മരത്തിൽ ഇടിച്ചുനിന്നതിനാൽ കൂടുതൽ താഴ്ചയിലേക്ക് പതിച്ചില്ല. വാഹനത്തിൽ ഉണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ ഡ്രൈവർ രാജാ, സഹായി കുമാർ എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇതേ സ്ഥലത്ത് ഇതിനുമുമ്പും നിരവധിയായ അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരന്തര അപകടങ്ങൾക്ക് കാരണമായിട്ടും ദേശീയപാതയിലെ അപാകതകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല.അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ വള്ളക്കടവ് ആനവിലാസം റോഡിൽ മതിയായ വീതി ഇല്ലാത്തത് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. ഒപ്പം വലിയ വളവുകളും കൃത്യമായ മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും വെല്ലുവിളി സൃഷ്ടിക്കുന്നു.


രക്ഷയായി കൃഷിയിടത്തിലെ വൻമരം


കൊടും വളവിൽ നിയന്ത്രണം നഷ്ടമായ ലോറി കൃഷിയിടത്തിലേക്കാണ് മറിഞ്ഞത്. ഏലം കൃഷിയിടത്തിൽ നിരവധി വൻമരങ്ങൾ നിലകൊള്ളുന്നുണ്ട് . ലോറി മരത്തിൽ ഇടിച്ചു നിന്നതിനാൽ വലിയൊരു ദുരന്തം തന്നെയാണ് ഒഴുവായത്. മരത്തിൽ തട്ടി വാഹനം നിന്നില്ലായിരുന്നെങ്കിൽ 50 അടിയോളം വരുന്ന താഴ്ചയിലേക്കും അവിടെനിന്ന് പുഴയിലേക്കും വാഹനം പതിച്ചേനെ. മുൻപും ഇതേ സ്ഥലത്ത് നിരവധി വാഹനാപകടങ്ങൾ ഉണ്ടായിട്ടുണ്ട്.. അന്നും മരങ്ങളിൽ തട്ടി നിന്നതാണ് രക്ഷയായത്. അടിമാലി കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന ആനവിലാസം റോഡിലേ കൊടും വളവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ല.