മണക്കാട്: അയ്യൻകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഇന്നും നാളെയും നടത്തും. ഇന്ന് രാവിലെ ഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകിട്ട് വിശേഷാൽ ദീപാരാധന. നാളെ രാവിലെ 6ന് അഷ്ടദ്രവ്യമഹാഗണപതിഹോമം,10ന് കലശാഭിഷേകങ്ങൾ, സർപ്പപൂജ, പ്രസാദമൂട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന, ഭഗവത്‌സേവ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി നരമംഗലം ചെറിയ നീലകണ്ഠൻ നമ്പൂതിരി, പുതുക്കുളത്ത് വാസുദേവൻ നമ്പൂതിരി,കാഞ്ഞിരമറ്റം നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.