ഇടുക്കി: ​മു​സ്‌​ലിം​,​ ക്രി​സ്ത്യ​ന്‍​,​ ബു​ദ്ധ​,​ സി​ഖ്,​ പാ​ഴ്‌​സി​,​ ജൈ​ന​ ന്യൂ​ന​പ​ക്ഷ​ മ​ത​ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ വി​ധ​വ​ക​ള്‍​,​ വി​വാ​ഹ​ബ​ന്ധം​ വേ​ര്‍​പ്പെ​ടു​ത്തി​യ​,​ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​ സ്ത്രീ​ക​ള്‍​ എ​ന്നി​വ​ര്‍​ക്കു​ള്ള​ ഇ​മ്പി​ച്ചി​ ബാ​വ​ ഭ​വ​ന​ പു​ന​രു​ദ്ധാ​ര​ണ​ പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. വീ​ടു​ക​ളു​ടെ​ അ​ടി​സ്ഥാ​ന​ സൗ​ക​ര്യം​ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ വ​കു​പ്പ് ധ​ന​സ​ഹാ​യം​ ന​ല്‍​കു​ന്ന​ത്.​ഒ​രു​ വീ​ടി​ന്റെ​ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 5​0​,​0​0​0​ രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം​ ന​ല്‍​കു​ക​. ഇ​ത് തി​രി​ച്ച​ട​ക്കേ​ണ്ട​തി​ല്ല​. ഭൂ​മി​യു​ടെ​ ക​രം​ ഒ​ടു​ക്കി​യ​ ര​സീ​തി​ന്റെ​ പ​ക​ര്‍​പ്പ്,​ റേ​ഷ​ന്‍​ കാ​ര്‍​ഡി​ന്റെ​ പ​ക​ര്‍​പ്പ് എ​ന്നി​വ​യോ​ടൊ​പ്പം​ വീ​ട് അ​റ്റ​കു​റ്റു​പ്പ​ണി​ ന​ട​ത്തു​ന്ന​തി​നും​ വീ​ടി​ന്റെ​ വി​സ്തീ​ര്‍​ണ്ണം​ 1​2​0​0​ ച​തു​ര​ശ്ര​ അ​ടി​യി​ല്‍​ കു​റ​വാ​ണ് എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നും​ വി​ല്ലേ​ജ് ഓ​ഫീ​സ​റോ​ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ സ്ഥാ​പ​ന​ത്തി​ന്റെ​ അ​സി​സ്റ്റ​ന്റ് എ​ഞ്ചി​നീ​യ​റോ​ ബ​ന്ധ​പ്പെ​ട്ട​ അ​ധി​കാ​രി​ക​ളി​ല്‍​ ആ​രു​ടെ​യെ​ങ്കി​ലു​മോ​ സാ​ക്ഷ്യ​പ​ത്രം​ വേ​ണം​. പൂ​രി​പ്പി​ച്ച​ അ​പേ​ക്ഷ​ അ​നു​ബ​ന്ധ​ രേ​ഖ​ക​ള്‍​ സ​ഹി​തം​ ജി​ല്ലാ​ ക​ള​ക്ട​റേ​റ്റി​ലെ​ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ സെ​ക്ഷ​നി​ല്‍​ നേ​രി​ട്ടോ​ ഡെ​പ്യൂ​ട്ടി​ ക​ള​ക്ട​ര്‍​ (​ജ​ന​റ​ല്‍​)​,​ ജി​ല്ലാ​ ന്യൂ​ന​പ​ക്ഷ​ക്ഷേ​മ​ സെ​ക്ഷ​ന്‍​,​ ജി​ല്ലാ​ ക​ള​ക്ട​റേ​റ്റ്,​ കു​യി​ലി​മ​ല​,​ ഇ​ടു​ക്കി​ എ​ന്ന​ വി​ലാ​സ​ത്തി​ല്‍​ ത​പാ​ല്‍​ മു​ഖാ​ന്തി​ര​മോ​ ന​ല്‍​കാം​. അ​പേ​ക്ഷാ​ഫോം​ w​w​w​.m​i​n​o​r​t​i​y​w​e​l​f​a​r​e​.k​e​r​a​l​a​.g​o​v​.i​n​ എ​ന്ന​ വെ​ബ്‌​സൈ​റ്റി​ല്‍​ നി​ന്നും​ ല​ഭി​ക്കും​. അ​വ​സാ​ന​ തീ​യ​തി​ ജൂലായ് 3​1​.