ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി സിറ്റിംഗ് നടത്തുന്നു. തിങ്കളാഴ്ച്ച രാവിലെ 10.30 ന് തൊടുപുഴ ബ്ലോക്ക് ഓഫീസിലാകും സിറ്റിംഗ് നടക്കുക. ബ്ലോക്ക് പരിധിയിലുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരാതികൾ നേരിട്ട് നൽകാവുന്നതാണ്.