ഇടുക്കി: ആസ്പിരേഷണൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി ദേവികുളം അഴുത ബ്ലോക്കുകളിൽ നടപ്പാക്കുന്ന സമ്പൂർണ്ണതാ അഭിയാന്റെ ജില്ലാ തല ഉദ്ഘാടനം നീതി ആയോഗ് ' യങ്ങ് പ്രൊഫഷണൽ ദാമിനി യാദവ് ഉദ്ഘാടനം ചെയ്തു. ആറ് ഘടകങ്ങൾ മാനദണ്ഡമാക്കി മൂന്ന് മാസത്തിനുള്ളിൽ ലക്ഷ്യം നേടുന്നതിനാണ് സമ്പൂർണതാ അഭിയാൻ പദ്ധതിക്ക് രൂപം നൽകിയത് . ഇടുക്കി സബ് കളക്ടർ അരുൺ എസ് നായർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ജി ടി ഷിബു മുഖ്യപ്രഭാഷണം നടത്തി. ദേവികുളം ബ്ലോക്ക് ആസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാം ഫെലോ ടെസ്സ് ജോർജ്, അഴുത ബ്ലോക്ക് ഫെലോ വി പി പ്രകാശ് , സ്‌കൂൾ പ്രിൻസിപ്പൽ ചുമതലയുള്ള ദിവ്യാ ജോർജ്, പൈനാവ് കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ എൻ സി പ്രമോദ്, ജില്ലാ ആസൂത്രണ വിഭാഗം റിസർച്ച് അസിസ്റ്റന്റ് പി .കെ മധു, റിസർച്ച് ഓഫീസർ രാജാറാം എന്നിവർ പങ്കെടുത്തു.