accident

മുട്ടം: ശങ്കരപ്പിള്ളിയിലെ സ്ഥിരം അപകടമേഖലയിൽ വീണ്ടും വാഹനാപകടം. ഇന്നലെ വൈകിട്ട്
അഞ്ചിന് നിയന്ത്രണം വിട്ട കാർ 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കട്ടപ്പനയിൽ നിന്ന് കാഞ്ഞിരപ്പള്ളിക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാഞ്ഞിരപ്പള്ളി സ്വദേശി സിബിയും മറ്റ് നാല് പേരുമാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. ശങ്കരപ്പിള്ളി ഭാഗത്ത് നിരവധി വാഹനാപകടങ്ങളാണ് നിരന്തരം ഉണ്ടാകുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതായി ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചിരുന്നു. അവ വാഹനങ്ങൾ ഇടിച്ചും സാമൂഹ്യ വിരുദ്ധർ എടുത്തു മാറ്റിയും നശിപ്പിച്ചു. ഇപ്പോൾ റോഡിൽ സ്പീഡ് ബ്രേക്കർ ഇല്ല. ഇതും വാഹനാപകടത്തിന് കാരണമാകുന്നുണ്ട്.