കട്ടപ്പന: റോട്ടറി ക്ലബ് കട്ടപ്പന ഹെറിറ്റേജ് ഭാരവാഹികളുടെ സ്ഥാനാരോഹണംനാളെ വൈകിട്ട് 6.30ന് കല്ലറയ്ക്കൽ റെസിഡൻസിയിൽ നടക്കും. പ്രസിഡന്റ് ജിതിൻ കൊല്ലംകുടി, സെക്രട്ടറി അഖിൽ വിശ്വനാഥൻ, ട്രഷറർ ജോസുകുട്ടി പുവത്തുംമൂട്ടിൽ എന്നിവർ ചുമതലയേൽക്കും. ക്ലബ്ബിന്റെ സിഗ്‌നേച്ചർ പ്രൊജക്ടിന്റെ ഭാഗമായി പടമുഖം സ്‌നേഹമന്ദിരത്തിൽ ഒരുകോടിയിലേറെ മുതൽമുടക്കുള്ള സ്വയംതൊഴിൽ യന്ത്രസാമഗ്രികൾ സ്ഥാപിക്കും. സ്‌കൂൾ, കോളേജുകളിൽ ക്ലബ് രൂപീകരണം, സെമിനാർ, ക്യാമ്പുകൾ, ബോധവൽക്കരണം, വിദ്യാർഥികൾക്ക് അവാർഡ് എന്നിവ നടത്തും. പൊതുജനങ്ങൾക്കായി ഫിലിം ഫെസ്റ്റിവൽ, ടൂറിസം കോൺക്ലേവ്, ആരോഗ്യ ക്യാമ്പുകൾ, ജല സംരക്ഷണ പദ്ധതികൾ എന്നിവയും സംഘടിപ്പിക്കും. ജിതിൻ കൊല്ലംകുടി, അഖിൽ വിശ്വനാഥൻ, ജോസുകുട്ടി പൂവത്തുംമൂട്ടിൽ, ജോസ് മാത്യു, പി എം ജെയിംസ്, ഷിനു ജോൺ, സജിദാസ് മോഹൻ, കിരൺ ജോർജ്, സാജൻ കുര്യാക്കോസ് എന്നിവർ പരിപാടികൾ വിശദീകരിച്ചു.