ഇടുക്കി: കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായവരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡ് നൽകുന്നു. 2024 മാർച്ചിൽ നടത്തിയ എസ്.എസ്.എൽ.സി/റ്റി.എച്ച്.എസ്.എൽ.സി/ ഹയർസെക്കണ്ടറി/വൊക്കോഷണൽ ഹയർസെക്കണ്ടറി പരീക്ഷകളിൽ ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ സർക്കാർ , എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് അർഹത.മാതാപിതാക്കളാണ് നിശ്ചിത ഫാറത്തിൽ ജില്ലാ എക്‌സിക്യുടൂടീവ് ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടത്. അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച വിദ്യാർത്ഥികൾ അവാർഡിന് അർഹരല്ല. പരീക്ഷ നടന്ന സമയത്ത് അപേക്ഷകർക്ക് അംശാദായ കുടിശ്ശിക ഉണ്ടായിരിക്കരുത്. കുടിശ്ശിക നിവാരണം വഴി അംഗത്വം പുതുക്കിയവർ അർഹരല്ല. തടിയമ്പാടുള്ള ജില്ലാ ഓഫീസിൽ ജൂലായ് 31 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862235732