കുടയത്തൂർ: കുടയത്തൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും നടത്തി. ഗ്രാമപഞ്ചായത്തംഗം ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കൃഷി ഓഫീസർ ജി. ഹരികുമാർ സ്വാഗതവും കൃഷി ഓഫീസർ റാണി ജേക്കബ് പദ്ധതി വിശദീകരണവും നടത്തി. ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു സുധാകരൻ, ഷീബ ചന്ദ്രശേഖരൻ, ലത ജോസ്, ആശ റോജി, വെറ്ററിനറി സർജൻ ഡോ. അലീഷ, കൃഷി അസിസ്റ്റന്റ് സൗമ്യ എന്നിവർ സംസാരിച്ചു. അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി പ്രതിനിധി ശ്രീജിത്ത് കാലാവസ്ഥാധിഷ്ടിത ഇൻഷുറൻസ് സംബന്ധിച്ച് വിശദീകരണം നൽകി. കൃഷി അസിസ്റ്റന്റ് റസിയ നന്ദി പറഞ്ഞു. പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണവും കർഷകകർ ഉത്പാദിപ്പിച്ച ജൈവ വളക്കൂട്ടുകളുടെയും നടീൽ വസ്തുക്കളുടെയും കൈമാറ്റവും മൂല്യ വർദ്ധി ത ഉത്പന്നങ്ങളുടെ വിപണനവും പദ്ധതിയുടെ ഭാഗമായി നടന്നു.