road-ooda

കട്ടപ്പന :മലയോര ഹൈവേയുടെ ഭാഗമായി പണിതുവരുന്ന ഓടകളുടെ നിർമ്മാണത്തിൽ അശാസ്ത്രീയത, കാൽനടയാത്ര ദുരിതത്തിലായി. ഇടുക്കി കവല മുതൽ ഐ.ടി.ഐ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിലെ ഫുഡ്പാത്തോടുകൂടിയ ഓടകളുടെ നിർമാണത്തിൽ ആദ്യം മുതൽക്കേ പരാതികൾ ഉയർന്നിരുന്നതാണ്.തുടർന്ന് നിർമാണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴും അപാകതകൾ പരിഹരിക്കാൻ അതികൃതർക്കായിട്ടില്ല.നിലവിൽ ഓട നിർമ്മിച്ച പലയിടത്തും അപകട കെണി രൂപപ്പെട്ടിരിക്കുകയാണ്. വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡിന്റെയും വ്യാപാര സ്ഥാപനത്തിന്റെയും തറ നിരപ്പിലും അധികമായി ഉയർത്തിയാണ് ഓടയുടെ സ്ലാബുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതോടെ വാഹനങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളിലേയ്ക്ക് കയറ്റാനാവാതെ വർക്ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. സ്ലാബുകളുടെ ഇടയിൽ വിടവ് ഉള്ളതിനാൽ കാൽനടയാത്രക്കാരുടെ കാല് കുടുങ്ങുന്നതിനും,തട്ടി വീഴുന്നതിനും കാരണമാവുകയാണ്. മലയോര ഹൈവേപോലള്ള ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാണുന്ന പദ്ധതി പ്രദേശങ്ങളിലെ പരിഹരിക്കാവുന്ന പ്രശ്നങ്ങൾക്ക്പോലും അധികൃതർ ഇനിയും ചെികൊടുക്കുന്നില്ല. അപകട സാദ്ധ്യത മുന്നിൽക്കണ്ട് വേണ്ടകരുതലുകൾ എടുക്കാനുള്ള നടപടിയും ഉണ്ടാവുന്നില്ല.

സ്ളാബില്ല,

അപകടം അരികെ

പലയിടങ്ങളിലും സ്ലാബുകളുടെ അഭാവം വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. സ്ലാബ് ഇട്ടതിൽ ചില സ്ഥലങ്ങൾ മാത്രം ഒഴിച്ചിട്ടിരിക്കുന്നത് രാത്രി സമയങ്ങളിൽ ഇതുവഴി നടന്നു പോകുന്നവർ അപകടത്തിൽ പെടുന്നതിനും കാരണമാകുന്നു. സ്ലാബുകളുടെ ഇടയിലെ വിടവിൽ വാഹനങ്ങളുടെ ടയർ കുടുങ്ങുതും പതിവാണ്.