അടിമാലി: അപകടം നടന്നപ്പോൾ മുതൽ അപകടസ്ഥലത്ത് കർമ്മനിരതരായി അഗ്നിശമന സേനയ്‌ക്കൊപ്പം ചുമട്ടുതൊഴിലാളികളും.ഓടിക്കൊണ്ടിരുന്ന ബസ്സിനു മുകളിലേക്ക് പാതയോരത്ത് നിന്നിരുന്ന മരം വീണതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. എന്താണ് സംഭവിച്ചതെന്നറിയാതെ സ്ത്രീകളും കുട്ടികളും അലമുറയിട്ടു കരഞ്ഞു. വൈദ്യൂതി ലൈനിൽ നിന്നുമുയർന്ന പുകപടലങ്ങളും, വലിയ ശമ്പ് ദവും സൃഷ്ടിച്ച അമ്പരപ്പിൽ ബസ്സിൽ നിന്നിറങ്ങാൻ തിക്കും തിരക്കുമായി. നാട്ടുകാരടക്കം ഓടിക്കൂടി. സംഭവമറിഞ്ഞ് സമീപത്തു തന്നെയുള്ള അഗ്നിശമന സേനയ്‌ക്കൊപ്പം ടൗണിലെ ചുമട്ടുതൊഴിലാളികളും പാഞ്ഞെത്തി. എ.ഐ.റ്റിയു സിയുടെയും സി.ഐ.ടി.യുവിന്റെയും തൊഴിലാളികൾ ഫയർഫോഴ്സ് ജീവനക്കാർ മുറിച്ചിടുന്ന വൻമരക്കഷണങ്ങൾ ഉടനടിമാറ്റിക്കൊണ്ടിരുന്നതിനാൽ ആണ് ട്രാഫിക് തടസ്സം എത്രയും വേഗം മാറ്റാനായത്.