മുട്ടം: ഓട്ടോറിക്ഷാ ഡ്രൈവറായ മുട്ടം ചള്ളാവയൽ സ്വദേശിയായ രാജീവ്- നിഖില ദമ്പതികളുടെ ആറു വയസുള്ള മകൾ റിന്റമോൾ ചികിത്സാ സഹായം തേടുന്നു. കുട്ടി രണ്ട് മാസക്കാലമായി ന്യൂമോണിയ ബാധിച്ച് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അസുഖം തീവ്രമായതിനെ തുടർന്ന് ഓക്സിജൻ സിലണ്ടറിന്റെ സഹായത്തോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. ഇപ്പോൾ തന്നെ ചികിത്സയ്ക്ക് രണ്ടു ലക്ഷത്തോളം രൂപ ചെലവായി. തുടർ ചികിത്സയ്ക്ക് ഇനിയും വലിയ തുക ആവശ്യമാണ്. ചള്ളാവയലിൽ വാടകയ്ക്ക് താമസിക്കുന്ന രാജീവ് പലരോടും കടം മേടിച്ചാണ് ഇതുവരെ ചികിത്സ നടത്തിയത്. കാരുണ്യമതികളായ ഓരോരുത്തരുടെയും സഹായങ്ങൾ ഇല്ലാതെ കുട്ടിയുടെ തുടർചികിത്സ മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുകയാണ് രാജീവും കുടുംബവും. ഗൂഗിൾ പേ നമ്പർ- രാജീവ്: 9446813337, നിഖില: 7012700647.