തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ നാളെ നടക്കും. രാവിലെ നാലിന് നിർമ്മാല്യ ദർശനം, 4.15ന് അഭിഷേകങ്ങൾ, അഞ്ചിന് മലർനേദ്യം, 5.30ന് നൂറും പാലും കൊടുക്കൽ, ആറിന് ഗണപതി ഹോമം, 7.15 ന് ഉഷഃപൂജ, എട്ടിന് പാൽപ്പായസഹോമം, ഒമ്പതിന് അഷ്ടനാഗപൂജ, 10.30ന് ഉച്ച പൂജ,​ തുടർന്ന് തളിച്ചുകൊട, 12ന് നട അടയ്ക്കൽ, വൈകിട്ട് 4.30ന് നടതുറക്കൽ,​ 6.30ന് ദീപാരാധന,​ തുടർന്ന് സർപ്പബലിയും ഉണ്ടാകും.