തൊടുപുഴ: ജില്ലയിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ലീഡ് ബാങ്കായ തൊടുപുഴ എസ്.ബി.ഐയിലേയ്ക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വിദ്യാഭ്യാസ വായ്പ നിഷേധിക്കാനുള്ള ബാങ്കുകളുടെ നീക്കം അവസാനിപ്പിക്കുക,​ നിബന്ധനകളിൽ ഇളവ് വരുത്തി പരമാവധി വിദ്യാർത്ഥികൾക്ക് വായ്പ ലഭ്യമാക്കുക,​ വായ്പ നൽകുന്നതിന് എല്ലാ ബാങ്കുകൾക്കും ഒരേ നിയമം നടപ്പിലാക്കുക,​ ബാങ്കിൽ എത്തുന്ന വിദ്യാർത്ഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് ദേവസ്യാ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ മാത്യു കെ. ജോൺ, അരുൺ പൂച്ചക്കുഴി, സോയിമോൻ സണ്ണി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ടോണി തോമസ്, ബിബിൻ ഈട്ടിക്കൻ, അൻഷൽ കുളമാവ്, ശാരി ബിനു ശങ്കർ, ജില്ലാ ഭാരവാഹികളായ ഷാനു ഷാഹുൽ, ഫൈസൽ ടി.എസ്, മനോജ് രാജൻ, മുനീർ സി.എം, മുകേഷ് മോഹൻ, മനു സി.എൽ, ബിബിൻ അഗസ്റ്റിൻ, വിഷ്ണു കോട്ടപ്പുറം, റെമീസ് കൂരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.