suresh

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ രക്ഷകർതൃയോഗവും ഏകദിന ബോധവത്കരണ സെമിനാറും നടന്നു. സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ അദ്ധ്യക്ഷത വഹിച്ച യോഗം അഡിഷണൽ ജില്ലാ നോഡൽ ഓഫീസർ എസ്‌.ഐ എസ്. ആർ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കരിമണ്ണൂർ സി.ഐ റ്റി. വി. ധനഞ്ജയ ദാസ് ബോധവത്കരണ സെമിനാർ നയിച്ചു. സൂപ്പർ സീനിയർ കേഡറ്റുകൾക്ക് മേമന്റോ വിതരണവും നടന്നു. യോഗത്തിൽ പ്രഥമാദ്ധ്യാപകൻ സജി മാത്യു, ഗാർഡിയൻ എസ്.പി.സി പ്രതിനിധി ഡോ. സി.പി. അമ്പിളി എന്നിവർ പ്രസംഗിച്ചു. ഡ്രിൽ ഇൻസ്ട്രക്ടർ എസ്‌.ഐ പി. എ. മുഹമ്മദ് അനസ് സ്വാഗതവും സി.പി.ഒ ഡോ. റെക്സി ടോം നന്ദിയും പറഞ്ഞു.