തൊടുപുഴ: വായനപക്ഷാചരണ സമാപനത്തോടനുബന്ധിച്ചു എൽ.പി വിഭാഗം കുട്ടികൾക്കായി വായനാമത്സരം സംഘടിപ്പിച്ചു. കരിങ്കുന്നം ഗവ. എൽ.പി സ്‌കൂളിലെ 3, 4 ക്ലാസുകളിലെ കൂട്ടുകാർക്കായി വാർത്താ വായന, പുസ്തക പരിചയം (മലയാളം & ഇംഗ്ലീഷ് ) എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എസ്.ജി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് സീനാ ബിജു അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി കെ.ജി. ദിനകർ സ്വാഗതം ആശംസിച്ചു. ഹെഡ്മാസ്റ്റർ അജിമോൻ എം.ഡി, അദ്ധ്യാപിക ആശ എസ്.കെ എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.