തൊടുപുഴ: ശമ്പളം മുടങ്ങിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർ സമര രംഗത്ത്. ജൂൺ മാസത്തെ ശമ്പളം ഇതുവരെ ജീവനക്കാർക്ക് കിട്ടിയില്ല. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്) തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി എസ്. അരവിന്ദ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.ബി. ഗിരീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എൻ.ആർ. കൃഷ്ണകുമാർ ജില്ലാ ജോ. സെക്രട്ടറി പി.വി. രാജേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സുധേഷ്, തൊടുപുഴ യൂണിറ്റ് സെക്രട്ടറി പി.ആർ. പ്രസാദ്, മൂലമറ്റം യൂണിറ്റ് സെക്രട്ടറി എൻ.ആർ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.