കട്ടപ്പന: ആൾ കേരള ആർട്ടിസാൻസ് ആൻഡ് സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിയൻ അംഗങ്ങളുടെ മക്കൾക്ക് പഠനോപകരണ വിതരണവും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. മുൻ എം.എൽ.എ ഇ.എം. ആഗസ്റ്റി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടോമി പുളിമൂട്ടിൽ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സാജു സെബാസ്റ്റ്യൻ, ഡി.കെ.ടി.എഫ് സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് മാമൂട്ടിൽ, കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, കുര്യൻ കളപ്പുര, ജോബ് ജോസഫ്, ഷാജി പാറയിൽ എന്നിവർ സംസാരിച്ചു.