പിരുമേട്: ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗവും പീരുമേട് താലൂക്ക് ആഫീസ് ഹെഡ് ക്ലർക്കുമായ മുണ്ടക്കയം 35-ാം മൈൽ വിക്ടറി നഗറിൽ മുണ്ടപ്പിള്ളിൽ വി.ആർ. ബീനാമോൾ (49) നിര്യാതയായി. അർബുദ ബാധയെ തുടർന്ന് തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലായിരുന്നു.
ജോയിന്റ് കൗൺസിൽ ഇടുക്കി ജില്ലാ സെക്രട്ടറി, വനിതാ കമ്മിറ്രി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഭർത്താവ് കെ.ആർ. സതീഷ് (വാട്ടർ അതോറിട്ടി റിട്ട. ഉദ്യോഗസ്ഥൻ). മക്കൾ: അഭിജിത്ത് സതീഷ് (എം.ടെക് വിദ്യാർത്ഥി, കാസർഗോഡ് എൻ.ഐ.ടി), ആഷിഷ് സതീഷ് (കുട്ടിക്കാനം മാർ ബസേലിയസ് കോളേജ് ഒഫ് എൻജിനിയറിംഗിൽ വിദ്യാർത്ഥി). മൃതദേഹം തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ആഫീസിൽ പൊതുദർശനത്തിന് വച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോരുത്തോട് തറവാട് വീട്ടുവളപ്പിൽ സംസ്കാരം.