പീരുമേട് :അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ ലയങ്ങൾ താമസയോഗ്യമാക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഈ ലയങ്ങൾ നവീകരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഹൈറേഞ്ച് പ്ലാന്റെഷൻ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.റ്റി.യു.സി) ആവശ്യപ്പെട്ടു. രണ്ട് വർഷമായി എല്ലാ വർഷവും പത്ത് കോടി വച്ച് അനുവദിച്ചു എന്ന് പ്രസ്താവന നടത്തുന്നതല്ലാതെ ലയങ്ങളുടെപുനരുദ്ധാരണം നടക്കുന്നില്ല.പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ.രാജൻ,പി.എം. വർക്കി,പി.എം.ജോയി,വി.ജി.ദിലീപ്,തോമസ്‌കുട്ടി പുള്ളോലിക്കൽ,ജോൺ വരയന്നൂർ,പി.എ.ബാബു, ശശികുമാർ,എസ്. ഗണേശൻ, കെ.സി.സുകുമാരൻ , പാപ്പച്ചൻ വർക്കി എന്നിവർ സംസാരിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനമായ 18 ന് ഉച്ചയ്ക്ക് 2 ന് പീരുമേട് എ.ബി. ജി.ഹാളിൽ അനുസ്മരണ സമ്മേളനം നടത്താൻ യോഗം തീരുമാനിച്ചു.