അടിമാലി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്സ് അസോസിയേഷൻ ആനച്ചാൽ യൂണിറ്റ്‌ പൊതുയോഗവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. രാവിലെ 10ന് യൂണിറ്റ് പ്രസിഡന്റ് ടി.ആർ. സോമനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് വിനോദ് പുഷ്പാംഗദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിസാർ എം. കാസീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സുമേഷ് എസ്. പിള്ള വെൽഫെയർ ഇൻഷുറൻസിനെക്കുറിച്ച് വിശദീകരണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വിനേഷ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ കമ്മിറ്റിയംഗം സജീവ് മാധവൻ അവാർഡുകൾ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി വി.വി.പ്രകാശൻ റിപ്പോർട്ടും ട്രഷറർ എം.എസ്. രാജേഷ് കണക്കും അവതരിപ്പിച്ചു. ജില്ലാ ട്രെയിനിംഗ് ബോർഡ് ചെയർമാൻ പ്രവീൺ ബാലൻ ട്രെയിനിങ് വിശദീകരണം നടത്തി. രാജൻ കൈരളി, ഷാജു ടി.കെ. ട്രൈസൺ മാത്യു, പി.എസ്. അനീഷ് എന്നിവർ സംസാരിച്ചു. ബി.വി. പ്രകാശ് സ്വാഗതവും പി.വി. സുകുമാരൻ നന്ദിയും പറഞ്ഞു.