തൊടുപുഴ: ആനസവാരി പുനരാരംഭിക്കുന്നതിനും ഉടമസ്ഥാവകാശ രേഖ എത്രയും വേഗം നൽകുന്നതിനും നടപടി സ്വീകരിക്കണമെന്ന് എലിഫെന്റ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. കൃഷ്ണപ്രസാദ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പിടിയാനകളെയാണ് ആനസവാരിക്കായി ഉപയോഗിക്കുന്നത്. വളരെ വിരളമായേ ക്ഷേത്രോത്സവങ്ങളിൽ പിടിയാനകളെ പങ്കെടുപ്പിക്കാറുള്ളൂ. തടിവലിക്കൽ പൂർണമായും യന്ത്രവത്കരിച്ചതുമൂലം പിടിയാനകളുടെ തൊഴിൽസാദ്ധ്യതയും ഏറെ കുറഞ്ഞു. ഈ സാഹചര്യത്തിൽ പിടിയാനകളുടെ തൊഴിൽസാദ്ധ്യത നിലനിറുത്തുന്നതിനും നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗത്തിനും ആനസവാരി പ്രയോജനപ്പെട്ടിരുന്നു. പാപ്പാൻമാർക്ക് പുറമെ ടൂർ ഓപ്പറേറ്റേഴ്‌സ്, ടാക്‌സി ഡ്രൈവർമാർ, ഗൈഡുകൾ എന്നിവർക്കും വരുമാനമാർഗമായിരുന്നു ആനസവാരി. സംസ്ഥാനത്ത് നിയമവിരുദ്ധമായതോ വനംവകുപ്പിന്റെ രേഖകളിൽ ഇല്ലാത്തതോ ആയ ഒരു നാട്ടാന പോലുമില്ല. എല്ലാ നാട്ടാനകൾക്കും മൈക്രോചിപ്പും ഇംപ്ലാന്റ് ചെയ്തിട്ടുണ്ട്. ഉടമസ്ഥാവകാശമില്ലാത്ത നാട്ടാനകൾക്ക് രേഖകൾ നൽകുന്നതിന് സംസ്ഥാന സർക്കാർ 2016ൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാൽ ചില മൃഗസ്‌നേഹികൾ ഇതിനെതിരെ കോടതിയെ സമീപിച്ച് സ്റ്റേ നേടി. തുടർന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലൂടെ ഉടമസ്ഥാവകാശമില്ലാത്ത നാട്ടാനകൾക്ക് താത്കാലികമായി രേഖ നൽകാൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കണമെന്നാണ് അസോസിയേഷന്റെ പ്രധാന ആവശ്യം.

'നാ​ട്ടാ​ന​ക​ൾ​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശ​ രേ​ഖ​ക​ൾ​ ഇ​ല്ലാ​യെ​ന്ന് ആ​രോ​പി​ക്കു​ന്ന​തും​ പ​രാ​തി​ക​ൾ​ ഉ​ന്ന​യി​ക്കു​ന്ന​തും​ തീ​വ്ര​ സ്വ​ഭാ​വ​മു​ള്ള​ മൃ​ഗ​ സ്നേ​ഹി​ക​ളു​ടെ​ സം​ഘ​ന​ക​ളാ​ണ് .സ​ർ​ക്കാ​ർ​ ഉ​ട​മ​സ്ഥാ​വ​കാ​ശ​ രേ​ഖ​ക​ൾ​ ന​ൽ​കാ​ൻ​ ശ്ര​മി​ക്കു​മ്പോ​ൾ​ അ​തി​നെ​തി​രെ​ കോ​ട​തി​യെ​ സ​മീ​പി​ക്കു​ന്ന​തും​ ഇ​ത്ത​രം​ സം​ഘ​ട​ന​ക​ൾ​ ത​ന്നെ​യാ​ണ്.