hob-dhamodharan
കെ. ദാമോദരൻ അനുസ്മരണം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

അരിക്കുഴ: വായനാ പക്ഷാചാരണത്തോടനുബന്ധിച്ച് തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ മലബാറിലെ ആദ്യകാല ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നേതാവും എഴുത്തുകാരനും മുൻ രാജ്യസഭാംഗവുമായിരുന്ന കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയിൽ നടന്ന പരിപാടി തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.ആർ. സോമരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എസ്. തങ്കപ്പൻ, ഷിബു രവീന്ദ്രൻ, എം.എൻ. അനിൽകുമാർ, മാത്യു നെടുമ്പുറത്ത്, പാപ്പികുട്ടിയമ്മ എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയൻ,​ സെക്രട്ടറി എം.കെ. അനിൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.