post
സനോയ് ജോബിയെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ്.

കട്ടപ്പന: ആടുജീവിതത്തിലെ നജീബായി വേഷമിട്ട ഇരട്ടയാർ സെന്റ് തോമസ് യു.പി സ്‌കൂൾ വിദ്യാർത്ഥി സനോയ് ജോബിയെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളിലെ വായന വാരാചരണത്തോടനുബന്ധിച്ചാണ് സനോയ് നജീബായി വേഷമിട്ട് സ്‌കൂളിലെത്തിയത്. ദൃശ്യങ്ങൾ മന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. വായന വാരാചരണത്തോടനുബന്ധിച്ച് മലയാളിലെ പ്രശസ്ത കൃതികളിലെ കഥാപാത്രങ്ങളായി വിദ്യാർത്ഥികൾ വേഷമിട്ടിരുന്നു.