ഇടുക്കി :ഗവ. എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അസി.പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. മുൻ പരിചയം അഭികാമ്യം. താല്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകർപ്പും സഹിതം നാളെ രാവിലെ 10 ന് കോളേജ് ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04862 232477 ,04862233250