പച്ചടി : ക്ലാസ് മുറിയിൽ മാത്രമല്ല പഠനം, പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നാണ് ഇവിടെ പഠനം. പച്ചടി ശ്രീ നാരായണ എൽ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ പരിസര പഠനത്തിന്റെ ഭാഗമായി 'വയലും വനവും ' എന്ന അദ്ധ്യായത്തിന്റെ ഭാഗമായാണ് പ്രകൃതിയിലേക്ക് ഇറങ്ങിച്ചെന്നത്. പാഠഭാഗത്തിൽ ജീവനുള്ള ഘടകങ്ങൾ ജീവനില്ലാത്ത ഘടകങ്ങൾ തുടങ്ങിയവയുടെ പരസ്പര ബന്ധം കണ്ടെത്തുന്നു. അതോടൊപ്പം അവരുടെ
സ്വഭാവിക വാസസ്ഥലം കണ്ടെത്തുന്നു,പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്നെല്ലാം തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് ഹെഡ്മാസ്റ്റർ ബിജുവിന്റെ നേതൃത്വത്തിൽ ക്ലാസ് ടീച്ചർമാരായ കാവ്യ യും ശ്രീജയും കുട്ടികളെ പ്രകൃതിയിലേക്ക് ഇറക്കിയത്.പഠനത്തിനായി സ്‌കൂൾ പരിസരവും സ്‌കൂൾ പരിസരത്തെ ചെറിയ കാടുകളുമാണ് തിരഞ്ഞെടുത്തത്. അപകടകരമല്ലാത്ത എല്ലാ ചെറു പ്രാണികളെയും കുട്ടികൾ എ.കുട്ടികൾ ഈ പ്രവർത്തനം വളരെ ഉത്സാഹത്തോടെയാണ് കുട്ടികൾ ഏറ്റെടുത്തത്...