കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ യൂത്ത് മൂവ്‌മെന്റിന്റെയും കൂട്ടാർ ശാഖയുടെയും കാർക്കിനോസ് ഹെൽത്ത് കെയർകേരള, എന്നീ സംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ സാദ്ധ്യത നിർണയ ക്യാമ്പ് കൂട്ടാറ്റിൽ നടത്തി. ക്യാമ്പ് ഉദ്ഘാടനം എസ്. എൻ .ഡിപിയോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു.എ.സോമൻ നിർവഹിച്ചു യൂണിയൻ കൗൺസിലർ മനോജ് ആപ്പാംന്താനം ശാഖാ പ്രസിഡന്റ് ജിജി കുറുമാക്കൽ, സെക്രട്ടറി ജിജു ഇലംപ്ലാക്കട്ട് ,യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ കൗൺസിൽ അംഗങ്ങളായ മനോഹർ, ,അജീഷ്, ,ശാഖയോഗം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ,,വനിതാസംഘം ഭാരവാഹികൾ തുടങ്ങിയവർനേതൃത്വം നൽകി.. കാർക്കിനോസ് ഹെൽത്ത് കെയർലെ ഡോ.ആസിയ ക്യാമ്പിന് നേതൃത്വം നൽകി .