തൊടുപുഴ: അച്ചൻ കവല പൂണവത്ത് കാവ് ശ്രീഭദ്ര ദുർഗ്ഗാദേവീ ക്ഷേത്രത്തിൽ അമ്മയ്ക്കായി കൈകോർക്കാം സംരഭത്തിന് തുടക്കം. സിനിമാതാരം കൃഷ്ണപ്രസാദ് ഭദ്രദീപം തെളിച്ചു. പ്രസിഡന്റ് ഹരികൃഷ്ണൻ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചന്ദ്രവിലാസം ചന്ദ്രൻ നായരിൽ നിന്ന് ആദ്യ സംഭാവന ഏറ്റുവാങ്ങി. ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം വാങ്ങിക്കുന്ന പദ്ധതിയാണ് അമ്മയ്ക്കായി കൈകോർക്കാം സംരഭം ആദ്യകാല പ്രവർത്തകരായിരിന്ന വാഴേപ്പറമ്പിൽ പദ്മനാഭൻ നായർ, സുനിഭവൻ അയ്യൻ പിള്ള എന്നിവരെ ആദരിച്ചു. മേൽശാന്തി കാടമറുക് വിജയൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ വി സുനിൽ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി മോഹനൻ നായർ സ്വാഗതവും ഖജാൻജി സുരേഷ് ശക്തി നന്ദിയും പറഞ്ഞു.