nss

അടിമാലി : ചിന്നപ്പാറ കുടിയിൽ ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും എസ്.എൻ.ഡി.പി വി.എച്ച്.എസ്.എസ് നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അടിമാലിയുടെ ആരോഗ്യ ജാഗ്രത 2024 മൺസൂൺ കാല പകർച്ചവ്യാധി നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു. എൻ.എസ്.എസ് ഏകദിന ഓറിയന്റേഷൻ ക്യാമ്പിന്റെ ഭാഗമായാണ് ചിന്നപ്പാറ കുടിയിൽ പരിപാടി സംഘടിപ്പിച്ചത്. സ്‌ക്വാഡ് പ്രവർത്തനത്തിന്റെ ഭാഗമായി പല വീടുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽ പെടുകയും അത് ഒഴിവാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി. വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് ജീവനക്കാരുടെ സഹായത്തോടെ വോളണ്ടിയേഴ്‌സ് ബോധവൽക്കരണം നടത്തി. പ്രിൻസിപ്പൽ എം എസ് അജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അടിമാലി പഞ്ചായത്ത് വാർഡ് മെമ്പർ മനീഷ് എം ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജന്തുജന്യ രോഗങ്ങൾക്കെതിരെ എങ്ങനെ പ്രതിരോധിക്കാം എന്ന് വോളണ്ടിയേഴ്‌സിന് ഏകാരോഗ്യം ജില്ല മെൻറ്റർ കൂടിയായ കെ രാധാകൃഷ്ണൻ ക്ലാസ് നയിച്ചു. സ്‌ക്വാർഡ് പ്രവർത്തനങ്ങൾക്ക് ഹെൽത്തിൻസ്‌പെക്ടർ മാരായ എസ് ജെ ഷിലുമോൻ,ഡി സുരേഷ് ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ നിതിൻ മോഹൻ,അദ്ധ്യാപകരായ രാജീവ് പി ജി, അശ്വതി കെ .എസ്, സന്തോഷ് പ്രഭ എം എന്നിവർ നേതൃത്വം നൽകി

.=25 ആരോഗ്യ വകുപ്പ് ജീവനക്കാരും 44 വോളണ്ടിയേഴ്‌സും ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചിന്നപ്പാറ കുടിയിലെ 350 കുടുംബങ്ങളിൽ ക്യാമ്പയിൻ നടത്തിയത്.

=വീടും പരിസരവും എങ്ങനെ വൃത്തിയായി സൂക്ഷിക്കാമെന്ന് വാ്യണ്ടിയർമാർ കുടിനിവാസികളെ ബോധവത്ക്കരിച്ചു.