അരിക്കുഴ: എസ് എൻ ഡി പി യോഗം അരിക്കുഴ ശാഖയിൽ രവിവാര പാഠശാലയുടെ പ്രവേശനോത്സവവും കുമാരി സംഘത്തിന്റെയും രൂപീകരണവും നടത്തി. ശാഖയുടെ വനിതാ സംഘം പ്രസിഡന്റ് രേഖ സനീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ വനിതാ സംഘം സെക്രട്ടറി സ്മിതാ ഉല്ലാസ് ഉദ്ഘാടനം ചെയ്തു വനിതാ സംഘം സെക്രട്ടറി ശോഭ രമണൻ സ്വാഗതം പറഞ്ഞു. അരികുഴ ശാഖാ പ്രസിഡന്റ് സാഗർ കല്ലമ്പിള്ളിൽ, ശാഖ സെക്രട്ടറി ചന്ദ്രിക വിജയൻ, വൈസ് പ്രസിഡന്റ് ഷാജി കണ്ടമംഗലത്ത് ,യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ ഭരത് ഗോപൻ ,അരുൺ ശശി രവിവാര പാഠശാല അദ്ധ്യായാപകൻ സാമ്പു കല്ലംമാക്കൻ ശാഖ കമ്മറ്റി അംഗം ബാബു തെക്കേൽ , ലീന പ്രസാദ് മിനി ഗോപൻ എന്നിവർ പങ്കെടുത്തു. എല്ലാ ഞായറാഴ്ചയും രാവിലെ 9.30 മുതൽ 12 വരെഎസ് എൻ ഡി പി ശാഖയിൽ രവിവാരാ പാഠശാല ക്ലാസ്സുകൾ ഉണ്ടായിരിക്കും.