തൊടുപുഴ : ആധുക സാങ്കേതിക വിദ്യകൾ വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തൊടുപുഴയിൽ സംഘടിപ്പിച്ച 'ആംപ്ലിഫൈ' കമ്മ്യൂണിക്കേഷൻ വിംഗ് ജില്ലാ ശിൽപശാല ആവശ്യപ്പെട്ടു. ശില്പശാല വിസ്ഡം ജില്ലാ സെക്രട്ടറി കെ. കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു പീസ് റേഡിയോ ജില്ലാ കൺവീനർ സഹാസ് തൊടുപുഴ അദ്ധ്യക്ഷത വഹിച്ചു അഷ്‌റഫ് അടിമാലി സ്വാഗതം പറഞ്ഞു വിസ്ഡം ഐ ടി വിംഗ് സംസ്ഥാന കൺവീനവർ ജമാൽപെരിന്തൽമണ്ണ , പീസ് റേഡിയോ സംസ്ഥാന പ്രതിനിധി മെഹബൂബ് പട്ടാമ്പി എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി .ബാസിൽ പെരിന്തൽമണ്ണ ഉദ്‌ബോധന സന്ദേശവും കെ. എം മജീദ്, എം. എം നിഷാദ്, നജീബ് അടിമാലി എന്നിവർ പ്രസംഗിച്ചു. ഷുക്കൂർ ഏഴല്ലൂർ നന്ദി പറഞ്ഞു