smitha

തൊടുപുഴ : സ്മിതാ മെമ്മോറിയൽ ആശുപത്രിയിൽ ഹോം കെയർ സർവീസ് ആരംഭിച്ചു 'സുസ്മിതം' എന്ന പേരിൽ തുടങ്ങിയ സംരംഭം ആശുപത്രി സി.ഇ.ഒ ഡോ.രാജേഷ് നായർ ഉദ്ഘാടനം ചെയ്തു.അസി. മെഡിക്കൽ സൂപ്രണ്ട് ഡോ.പി ശോഭ ,നഴ്‌സിങ് സൂപ്രണ്ട്.ലിസി ഫിലിപ്പ്,ഫിസിയോതെറാപ്പി എച്ച്. ഒ. ഡി എമിൽഡാ റോസ് പൈലി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.രോഗികൾക്ക് ആവശ്യമായ പരിചരണം ആശുപത്രിയിൽ വരാതെ തന്നെ വീട്ടിൽ ചെന്ന് നിറവേറ്റി കൊടുക്കുക എന്നതാണ് സുസ്മിതം എന്ന ഹോം കെയർ പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യമെന്ന് ആശുപത്രി സി.ഇ.ഒ ഡോ.രാജേഷ് നായർ അറിയിച്ചു.ആശുപത്രിയിലെത്തി ചികിത്സവേണ്ടവർക്കും കിടപ്പുരോഗികൾക്കും ഹോം കെയർ പ്രോഗ്രാം സഹായകമാണെന്ന് അസി.മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ പി ശോഭ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി 9192490 91812 എന്ന നമ്പറിൽ ബന്ധപ്പെടുക.