body

തൊടുപുഴ :മൂന്ന് വയസ്സുകാരന്റെ അന്നനാളത്തിൽ കുരുങ്ങിയ നാണയം പുറത്തെടുക്കാൻ സ്മിതാ മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരം മുവാറ്റുപുഴ സ്വദേശി മൂന്ന് വയസ്സുകാരൻ വയറുവേദനയും ശ്വാസംമുട്ടലും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയുണ്ടായി കുട്ടിയിൽ നടത്തിയ വിശദമായി പരിശോധനയിൽ അന്നനാളത്തിൽ കണ്ടെത്തി തുടർന്ന് എൻഡോസ്‌കോപ്പിലൂടെ അന്നനാളത്തിൽ കുടുങ്ങിയ ഒരു രൂപ നാണയം പുറത്തെടുത്തു.ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം ഡോ. ബോണി ജോർജ്, അനസ്‌തേഷ്യ വിഭാഗം ഡോ. ആനന്ദ് മാത്യു മാമ്മൻ, എന്‌ടോസ്‌കോപ്പി ടെക്‌നിഷ്യൻ ബൈജു ഡി, അനേസ്‌തേഷ്യ ടെക്‌നിഷ്യൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്നനാളത്തിൽ കുടുങ്ങിയ ഒരു രൂപ നാണയം പുറത്തെടുത്തതു. എന്തോസ്‌കോപ്പിക് ശേഷം കുട്ടി പൂർണമായും സുഖം പ്രാപിച്ചു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.