dog

കട്ടപ്പന :തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കാഞ്ചിയാർ പഞ്ചായത്ത് ഭരണ കേന്ദ്രമായ ലബ്ബക്കട നിവാസകൾ .രാത്രി എന്നോ പകലെന്നോ ഇല്ലാതെ ടൗണിലും പരിസരപ്രദേശങ്ങളിലുമായി തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്.ടൗണിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ആളുകളുടെ മുൻപിലേക്ക് നായ്ക്കൾ പാഞ്ഞു അടുക്കുന്നതും പതിവാണ് .സ്‌കൂളുകൾ, കോളേജ്,സർക്കാർ ആശുപത്രി,പഞ്ചായത്ത് ഓഫീസ്,മറ്റ് സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ എത്തുന്ന ആളുകൾക്കും തെരുവുനായ്ക്കൾ ഭീഷണിയായി മാറുകയാണ്...പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായ്ക്കളെ അമർച്ച ചെയ്യാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.