തൊടുപുഴ: തപസ്യ കലാസാഹിത്യവേദിയുടെ അംഗത്വകാമ്പയിൻ ആരംഭിച്ചു. മുതിർന്ന നൃത്താദ്ധ്യാപകൻ അലക്‌സ് കല്ലാനി കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. തപസ്യ ജില്ലാ പ്രസിഡന്റ് വി കെ സുധാകരൻ ആദ്യ അംഗത്വം ഏറ്റുവാങ്ങി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പ്രൊഫ. പി ജി ഹരിദാസ് , സംസ്ഥാന സമിതിയംഗം വി കെ ബിജു , ജില്ലാ രക്ഷാധികാരി പി കെ രാധാകൃഷ്ണൻ , ജനറൽ സെക്രട്ടറി എം എം മഞ്ജുഹാസൻ , സെക്രട്ടറി സിജു ബി പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 15 വരെയാണ് അംഗത്വ കാമ്പയിൻ നടക്കുന്നത്.