തൊടുപുഴ: ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള അവാർഡുകൾ സ്‌കൂളുകൾ ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്ത ഗവ. ഹയർ സെക്കന്ററി സ്‌കുൾ കുടയത്തൂരിന് 30,000 രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിച്ചത്. തിരുവനന്തപുരം നിയമസഭാ കോംപ്ലക്‌സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ജില്ലാതല പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
രണ്ടാം സ്ഥാനം നേടിയ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ്. സ്‌കൂളിന് 25,000/രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തിപത്രവും ലഭിച്ചു. 15,000/ രൂപയുടെ ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടിയ ഗവ.ഹയർ സെക്കന്ററിസ്‌കൂൾ കല്ലാർ സ്‌കൂളിന് ലഭിച്ചു. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങളും സാമൂഹ്യ ഇടപെടലും പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, സ്‌കൂൾ വിക്കി അപ്‌ഡേഷൻ, ക്യാമ്പുകളിലെ പങ്കാളിത്തം, ഡിജിറ്റൽ മാഗസിൻ, വിക്ടേഴ്‌സ് ചാനൽ വ്യാപനം, ന്യൂസ് തയ്യാറാക്കൽ, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ, ഹൈടെക് ക്ലാസ്!*!മുറികളുടെ പരിപാലനം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേതുൾപ്പെടെയുള്ള സ്‌കൂളിലെ മറ്റ് പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ ഇടപെടൽ എന്നീ മേഖലകളിലെ യൂണിറ്റുകളുടെ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനർരായവരെ കണ്ടെത്തിയിട്ടുള്ളത്.