മുതലക്കോടം : ജയ് ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന് വന്ന വായനാപക്ഷാചരണ പരിപാടികളുടെ സമാപന സമ്മേളനം ലൈബ്രറി പ്രസിഡൻ്റ് കെ. സി. സുരേന്ദൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ഐ.വി.ദാസ് അനുസ്മരണത്തിൽ കെ. എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. പി. വി.സജീവ്,ജോസ് തോമസ് എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തി. എം. എസ്.സണ്ണി സ്വാഗതവും പി. എം ചാക്കോ നന്ദിയും പറഞ്ഞു. അഡ്വ: ബാബു പള്ളിപാട്ട് അവതരിപ്പിച്ച കോവിലൻ്റെ തോറ്റങ്ങൾ എന്ന പുസ്തക ചർച്ചയിലൂടെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോർജ്ജ് അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച വായനാപക്ഷാചരണ പരിപാടികളിൽ എസ്. വൈശാഖൻ,സനീഷ് ജേക്കബ്, ലിജിമോൾ, അനിതാ ഓമനകുട്ടൻ എന്നിവർ നയിച്ച പാട്ടുപുര സംഗീതപരിപാടി, ലഹരി വിരുദ്ധ സെമിനാർ, പൊൻകുന്നം വർക്കി അനുസ്മരണം,വി. സംബശിവൻ അനുസ്മരണത്തിന്റെ ഭാഗമായി സുന്ദരൻ നെടുമ്പിള്ളിയും സംഘവും അവതരിപ്പിച്ച കുമാരനാശാൻ്റെ 'കരുണ 'യെ ആധാരമാക്കി കഥാപ്രസംഗം തുടങ്ങിയ വ്യത്യസ്ഥങ്ങളായ ഏഴ് പൊതു പരിപാടികളോടെയാണ് ഈ വർഷത്തെ വായനാപക്ഷാചരണ പരിപാടികൾ സമാപിച്ചത്.