തൊടുപുഴ: വിജിലൻസ് കേസിൽ പ്രതിയായ ചെയർമാന്റെ പിന്തുണ എൽ.ഡി.എഫ് പിൻവലിച്ചു എന്നുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മാത്രം നടത്തിയിട്ടുള്ളതാണെന്ന് യു.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കമ്മറ്റി. ഇക്കാര്യത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ചെയർമാനെ പുറത്താക്കുന്നതിനു വേണ്ടി കൗൺസിലിൽ അവിശ്വാസം കൊണ്ടുവരണം. ചെയർമാനെ നിലനിർത്തിക്കൊണ്ട് പിൻസീറ്റിൽ ഇരുന്നു ഭരണം നടത്താനുഉള്ള നീക്കമാണെങ്കിൽ യു.ഡി.എഫ് അതിനെ കൗൺസിലിന് അകത്തും പുറത്തും എതിർക്കും. ബുധനാഴ്ച നടക്കുന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ പങ്കെടുത്താൽ ചെയർമാനെഉപരോധിക്കുമെന്ന് യുഡിഎഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. മണ്ഡലം ചെയർമാൻ എം എ കരീമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ഐ ബെന്നി, എ .എം ഹാരിദ്, ഷിബിലി സാഹിബ്, അഡ്വ .ജോസി ജേക്കബ്, കെ .സുരേഷ് ബാബു, അഡ്വ .ജോസഫ് ജോൺ, ടി .ജെ പീറ്റർ, വി .ഇ താജുദ്ദീൻ, എം.എച്ച് സജീവ്, രാജേഷ് ബാബു, കെ .ജി സജിമോൻ, ഫിലിപ്പ് ചേരിയിൽ, കെ .ദീപക്, എൻ .രവീന്ദ്രൻ, എം .കെ ഷാഹുൽഹമീദ്, കെ .കെ ജോസഫ്, പി .കെ മൂസ എന്നിവർ പ്രസംഗിച്ചു.