പീരുമേട്: കേരള സ്റ്റേറ്റ് ആധാരം എഴുത്ത് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവെൻഷനും കുടുംബ സംഗമവും നടന്നു. പീരുമേട് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ദിനേശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിസന്റ്ബി.സത്യൻ അദ്ധ്യഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കരകുളം ബാബു ,തിരുവല്ലം മധു ,ഷാജു ഡേവിസ്, അനിൽകുമാർ നെടുമങ്ങാട്, പോത്തൻകോട് ഹരിദാസ് എന്നിവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികളായി കെ എം തോമസ്( രക്ഷാധികാരി),എൻ.പി. ഗോപിനാഥൻ നായർ( പ്രസിഡന്റ്),കെ. സുരേഷൻ ( സെക്രട്ടറി),അംബിക( ട്രഷറാർ),ജോസ് തോമസ് (വൈസ് പ്രസിഡന്റ്),പി. കെ.പ്രസാദ് (ജോയിന്റ്‌സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു