പീരുമേട്: വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ ശേഖരിച്ച് എം.സി.എഫിൽ കെട്ടിക്കിടന്ന മാലിന്യങ്ങൾ നീക്കിത്തുടങ്ങി.
മാലിന്യങ്ങൾ എടുത്തു കൊണ്ട് പോയിരുന്ന ക്ലീൻ കേരള കമ്പനി മാസങ്ങളായി മാലിന്യങ്ങൾ എടുക്കാതെ വന്നതോടെയാണ് വാഗമണ്ണിൽ മാലിന്യം കെട്ടിക്കിക്കാൻ തുടങ്ങിയത്.തുടർന്ന് ഏലപ്പാറ പഞ്ചായത്ത് മറ്റൊരു സ്വകാര്യ കമ്പനിക്ക് കരാർ നൽകിയാണ് മാലിന്യം ഇവിടെ നിന്നും നീക്കി തുടങ്ങിയത്.മാലിന്യം ഇവിടെ നിന്ന് നീക്കാനാരംഭിച്ചു. ഏലപ്പാറ പഞ്ചായത്തിലെ വാഗമൺ പ്രദേശത്തെ ഹരിത കർമ്മ സേന അംഗങ്ങൾ ശേഖരിച്ച വാതിൽപ്പടി മാലിന്യങ്ങൾ ആണ് എം.സി.എഫിൽ ഇവിടെ സൂക്ഷിച്ചിരുന്നത്. കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കാതെ വന്നതോടെ എം.സി.എഫിന്റെ പരിസരം മാലിന്യം കൊണ്ട് നിറഞ്ഞിരുന്നു.