തൊടുപുഴ: മൂന്നാറിന്റെ നീറുന്ന ഓര്‍മ്മകള്‍ ഒരു നൂറ്റാണ്ടിലെത്തുമ്പോള്‍ ആ ഓര്‍മ്മകള്‍ പുതുതലമുറക്ക് പകര്‍ന്ന് നല്കി മൂന്നാര്‍ ഗവ.ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. 1924ലെ മഹാപ്രളയത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് വെളിച്ചംവീശുന്നതാണ് സ്മരണിക.. 1924ലെ പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിലെ റെയില്‍വേ ലൈനും പഴയ ആലുവ-മൂന്നാര്‍ റോഡും എന്നും മൂന്നാര്‍ ജനതയുടെ നൊമ്പരമാണ്. 1924 ജൂലൈ 17ന് രാത്രിയിലാണ് റെയില്‍വേ ലൈന്‍ തകര്‍ന്നത്.പരംജ്യോതി നായിഡു പകര്‍ത്തിയ അക്കാലത്തെ ചിത്രങ്ങളും സ്മരണികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അന്ന് കണ്ണന് ദേവന് കുന്നുകളിലെ പ്രളയം നേരില്‍ കണ്ടവര്‍ എഴുതിയ ലേഖനങ്ങള്‍ സ്മരണികയില്‍ പുന:പ്രിസദ്ധികരിച്ചിട്ടുണ്ട്. മൂന്നാറിനെ പുറമെ പീരുമേടിലും തിരുവിതാംകൂറിന്റെ മറ്റ് പ്രദേശങ്ങളിലും മലബാറിലും മഴ എങ്ങനെ ബാധിച്ചുവെന്ന് മാദ്ധ്യമ പ്രവര്‍ത്തകനായ എം ജെ ബാബു വിവരിക്കുന്നു.മുന്നാര്‍ സ്വദേശിയായ മുന്‍ തമിഴ്നാട് ഡിജിപിമാരയ വാള്‍ട്ടര്‍ ദേവാരംണ്, ലതിക ശരണ്‍, മൂന്നാറില്‍ ഡോക്ടറായിരുന്ന സുലോചന നാലാപ്പാട്ട് തുടങ്ങിയവരും വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.സ്മരണികയുടെ പ്രകാശനം തൊടുപുഴയില്‍ പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി ജെയ്സ് വാട്ടപ്പള്ളി നിര്‍വഹിച്ചു. റിട്ട. ഡപ്യൂട്ടി കളക്ടർ കെ എം ഖദീജ കോപ്പി ഏറ്റുവാങ്ങി.സംഘടനയുടെ പ്രസിഡൻ്റ് എം ജെ ബാബു, എ. സുരേഷ്, ഫാ.ജോസഫ് പറയനിലം തുടങ്ങിയവർ സംബന്ധിച്ചു