mnr
മൂ​ന്നാ​ര്‍​ ഗ​വ​.ഹൈ​സ്‌​കൂള്‍​ പൂ​ര്‍​വ്വ​ വി​ദ്യാ​ര്‍ത്ഥി​ സം​ഘ​ട​ന പുറത്തിറക്കിയ മൂ​ന്നാ​ര്‍​ സ്മ​ര​ണി​ക​പ്രസ്കരളബ് സെക്രട്ടറി ജയ്സ് വാട്ടപ്പള്ളി റിട്ട. ഡെപ്യൂട്ടി കളക്ടർ കെ.എം കദീജയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു

തൊടുപുഴ: ​മൂ​ന്നാ​റി​ന്റെ​ നീ​റു​ന്ന​ ഓ​ര്‍​മ്മ​ക​ള്‍​ ഒ​രു​ നൂ​റ്റാ​ണ്ടി​ലെ​ത്തു​മ്പോ​ള്‍​ ​ ആ​ ഓ​ര്‍​മ്മ​ക​ള്‍​ പു​തു​ത​ല​മു​റ​ക്ക് പ​ക​ര്‍​ന്ന് ന​ല്‍​കി​ മൂ​ന്നാ​ര്‍​ ഗ​വ​.ഹൈ​സ്‌​കൂള്‍​ പൂ​ര്‍​വ്വ​ വി​ദ്യാ​ര്‍ത്ഥി​ സം​ഘ​ട​ന​. 1​9​2​4​ലെ​ മ​ഹാ​പ്ര​ള​യ​ത്തി​ന്റെ​ ഓ​ര്‍​മ്മ​കളിലേയ്ക്ക് വെളിച്ചംവീശുന്നതാണ് സ്മരണിക.. 1​9​2​4​ലെ​ പ്ര​ള​യ​ത്തി​ല്‍​ ത​ക​ര്‍​ന്ന​ മൂ​ന്നാ​റി​ലെ​ റെ​യി​ല്‍​വേ​ ലൈ​നും​ പ​ഴ​യ​ ആ​ലു​വ​-​മൂ​ന്നാ​ര്‍​ റോ​ഡും​ എ​ന്നും​ മൂ​ന്നാ​ര്‍​ ജ​ന​ത​യു​ടെ​ നൊ​മ്പ​ര​മാ​ണ്. 1​9​2​4​ ജൂ​ലൈ​ 1​7​ന് രാ​ത്രി​യി​ലാ​ണ് റെ​യി​ല്‍​വേ​ ലൈ​ന്‍​ ത​ക​ര്‍​ന്ന​ത്.പ​രം​ജ്യോ​തി​ നാ​യി​ഡു​ പ​ക​ര്‍​ത്തി​യ​ അ​ക്കാ​ല​ത്തെ​ ചി​ത്ര​ങ്ങ​ളും​ സ്മ​ര​ണി​ക​യി​ല്‍​ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.അ​ന്ന് ക​ണ്ണ​ന്‍​ ദേ​വ​ന്‍​ കു​ന്നു​ക​ളി​ലെ​ പ്ര​ള​യം​ നേ​രി​ല്‍​ ക​ണ്ട​വ​ര്‍​ എഴു​തി​യ​ ലേ​ഖ​ന​ങ്ങ​ള്‍​ സ്മ​ര​ണി​ക​യി​ല്‍​ പു​ന​:​പ്രി​സ​ദ്ധി​ക​രി​ച്ചി​ട്ടു​ണ്ട്. ​മൂ​ന്നാ​റി​നെ​ പു​റ​മെ​ പീ​രു​മേ​ടി​ലും​ തി​രു​വി​താം​കൂ​റി​ന്റെ​ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലും​ മ​ല​ബാ​റി​ലും​ മ​ഴ​ എ​ങ്ങ​നെ​ ബാ​ധി​ച്ചു​വെ​ന്ന് മാ​ദ്ധ്യമ​ പ്ര​വ​ര്‍​ത്ത​ക​നാ​യ​ എം​ ജെ​ ബാ​ബു​ വി​വ​രി​ക്കു​ന്നു​.മു​ന്നാ​ര്‍​ സ്വ​ദേ​ശി​യാ​യ​ മു​ന്‍​ ത​മി​ഴ്‌​നാ​ട് ഡി​ജി​പി​മാ​ര​യ​ വാ​ള്‍​ട്ട​ര്‍​ ദേ​വാ​രം​ണ്‍​,​ ല​തി​ക​ ശ​ര​ണ്‍​,​ മൂ​ന്നാ​റി​ല്‍​ ഡോ​ക്‌​ടറാ​യി​രു​ന്ന​ സു​ലോ​ച​ന​ നാ​ലാ​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​രും​ വി​ശേ​ഷ​ങ്ങ​ള്‍​ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.​സ്മ​ര​ണി​ക​യു​ടെ​ പ്ര​കാ​ശ​നം​ തൊ​ടു​പു​ഴ​യി​ല്‍​ പ്ര​സ് ക്ല​ബ്ബി​ല്‍​ ന​ട​ന്ന​ ച​ട​ങ്ങി​ല്‍​ പ്ര​സ് ക്ല​ബ്ബ് സെ​ക്ര​ട്ട​റി​ ജെ​യ്‌​സ് വാ​ട്ട​പ്പ​ള്ളി​ നി​ര്‍​വ​ഹി​ച്ചു​. റി​ട്ട​. ഡ​പ്യൂ​ട്ടി​ ക​ള​ക്ട​ർ​ കെ​ എം​ ഖ​ദീ​ജ​ കോ​പ്പി​ ഏ​റ്റു​വാ​ങ്ങി​.​സം​ഘ​ട​ന​യു​ടെ​ പ്ര​സി​ഡ​ൻ്റ് എം​ ജെ​ ബാ​ബു​,​ എ​. സു​രേ​ഷ്,​ ഫാ​.​ജോ​സ​ഫ് പ​റ​യ​നി​ലം​ തു​ട​ങ്ങി​യ​വ​ർ​ സം​ബ​ന്ധി​ച്ചു​