netball

തൊടുപുഴ: ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് നടത്തിയ ജില്ലാ ജൂനിയർ നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ആൺകുട്ടികളുടെ വിഭാഗത്തിൽ ദ്രോണ ക്ലബ്ബ് തൊടുപുഴ, എസ്.എം.എച്ച്.എസ്.എസ് കാളിയാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടവും ജില്ലാ യൂത്ത് ക്ലബ്ബ് തൊടുപുഴയും ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മത്സരങ്ങൾ നഗരസഭ വൈസ് ചെയർപേഴ്‌സൺ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എൻ. രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് സ്‌കൂൾ ഹെഡ്മിസ്ട്രസ് സ്വപ്ന എം.ആർ., സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അംഗം പി.ഐ. റഫീഖ്, ദേശീയ ഹാന്റ്‌ബോൾ താരം ബോബൻ ബാലകൃഷ്ണൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ അംഗം എ.പി. മുഹമ്മദ് ബഷീർ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. ജില്ലാ ട്രഷറർ ലിഖിയ ആന്റോ പുൽപ്പറമ്പിൽ സ്വാഗതവും റ്റി.കെ. കബീർ നന്ദിയും പറഞ്ഞു.