ഇടുക്കി: കാഞ്ചിയേറ്റിലെ പവർ ലൈനുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിൽ നടത്തിയ മീറ്റിങ്ങിൽ തീരുമാനമായതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. . നിർദ്ദിഷ്ട 110 കെവി ലൈൻ കടന്നുപോകുന്ന നിലവിലെ റൂട്ട് പുന പരിശോധിക്കണമെന്നും. ജനാധിവാസ മേഖല ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർഷകസമിതി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ റൂട്ട് പുനപരിശോധിക്കാൻ തീരുമാനമായി. ഓഗസ്റ്റ് 15ന് മുമ്പായി ഇപ്പോൾ വകുപ്പ് തീരുമാനിച്ചിരിക്കുന്ന റൂട്ട് പരിശോധിക്കാനും വനംവകുപ്പിന്റെയും വൈദ്യുത വകുപ്പിന്റെയും സംയുക്തമാഭിമുഖ്യത്തിൽ പുതിയ റൂട്ടിനുള്ള രൂപരേഖ പരിശോധിക്കാനും തീരുമാനമായി. യോഗത്തിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്ച്ചു. മന്ത്രി റോഷി അഗസ്റ്റിൻ, എം.എം മണി എം.എൽ.എ, സി. വി വർഗീസ്, കെ. സലിംകുമാർ, ജോസ് പാലത്തിനാൽ, അനിൽ കൂവപ്ലാക്കൽ, സുരേഷ് കുഴിക്കാട്ട്, വി വി ജോസ്, അഭിലാഷ് മാത്യു, വർക്കി കൂമ്പുകൽ, ഇയോബ് ജോൺ, കുരിയാച്ചൻ വേല പറമ്പിൽ, ബൈജു പൂവക്കോട്ട് വൈദ്യുത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.