ചെറുതോണി: താളത്തിനാത്ത് കൊട്ടിക്കയറി കുട്ടിക്കൂട്ടങ്ങൾ അരങ്ങേറ്റം നടത്തി. കഞ്ഞിക്കുഴി പഴയരിക്കണ്ടം ഗവ. ഹൈസ്ക്കൂളിലെ മുപ്പത്തി അഞ്ചോളംവരുന്ന വിദ്യാർത്ഥികളുടെ സംഘമാണ് ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചത്.ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളാണ് ഒന്നേകാൽ വർഷത്തെ പരിശീലനത്തിന് ശേഷം തായമ്പകയിൽ പഠനം പൂർത്തിയാക്കിയത്.2023 ഏപ്രിൽ 14 ന് ഇവർക്കായുള്ള ക്ലാസുകൾ ഗുരുക്കന്മാരായ ദിജേഷ് പി.ഡി, പ്രകാശൻ പി.ജെ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചത്. കലാദീപം എന്ന പേരിലുള്ള കുട്ടികളുടെ ചെണ്ടമേള ട്രൂപ്പ്അവധി ദിവസങ്ങളിൽ പൊതുപരിപാടികൾക്കായി പോകുന്നതിനും തയ്യാറെടുക്കുകയാണ്.
ജില്ലാ പൊലിസ് മേധാവി. വിഷണു പ്രദീപ്.റ്റി കെ.അരങ്ങേറ്റചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന അരങ്ങേറ്റ ചടങ്ങിൽ പി.ടി. എ പ്രസിഡൻ്റ് ജയൻ എ.ജെ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി .ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉഷ മോഹനൻ, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാജേശ്വരി രാജൻ, സ്കൂൾ
എച്ച്. എം. ഇൻ ചാർജ്ജ് ജൂബി ജോൺസൻ, സ്റ്റാഫ് സെക്രട്ടറി രവികുമാർ കെ.വി എന്നിവർ പ്രസംഗിച്ചു